The glorious days of the hand-woven Kasaragod Saree may be Over but it has withstood the challenges of time and is still popular among the people.
മലബാറിൻറെ ചരിത്രത്തില്‍ നിർണായകസ്ഥാനമുണ്ട് കാസർഗോഡിന്. ഭാഷാവൈവിധ്യങ്ങളും സാംസ്കാരിക തനിമയുമാണ് കാസർഗോഡിൻറെ പാരമ്പര്യം. ഒപ്പം കൈത്തറിപ്പെരുമ കൂടിയുണ്ട് കാസർഗോഡിന് പറയാൻ. കാലത്തിനൊത്ത ഡിസൈനുമായാണ് കാസർഗോഡിൻറെ നെയ്ത്തുസാരികള്‍ വിപണി കീഴടക്കുന്നത്. കാസർഗോഡ് സാരികള്‍ക്ക് വിദേശത്തുപോലും വൻ ഡിമാൻഡാണ്. വിദേശത്തുനിന്ന് വരുന്ന ഓർഡറിനനുസരിച്ച് ഉത്പ്പന്നം നല്‍കാൻ പറ്റാത്തത്ര തിരക്കാണ് ചിലപ്പോള്‍. വൻകിട ടെക്സ്റ്റൈല്‍ കമ്പനികള്‍ക്കുപോലും നേടാൻ കഴിയാത്ത വിശ്വാസ്യതയാണ് വെറും ഏഴര പതിറ്റാണ്ട് കൊണ്ട് കാസർഗോഡ് സാരി നേടിയെടുത്തത്. ഏത് തരം ആഘോഷത്തിലും അണിയാമെന്നത് തന്നെയാണ് കാസർഗോഡ് സാരികളെ വേറിട്ടുനിർത്തുന്നത്.